ChuttuvattomThodupuzha

വനമഹോത്സവം : തൈനടീല്‍ നാളെ നടുക്കണ്ടത്ത്

തൊടുപുഴ : സാമൂഹ്യ വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വനമഹോത്സവത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീല്‍ നാളെ രാവിലെ 9.30 മുതല്‍ നടുക്കണ്ടം എംവിഐപി കനാലിന് സമീപം നടത്തും. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് എന്നിവ ചേര്‍ന്ന് നടക്കണ്ടം റസിഡന്‍സ് അസ്സോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ മെര്‍ലി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!