ChuttuvattomThodupuzha

വനമഹോത്സവം : വൃക്ഷതൈകള്‍ നട്ടു

തൊടുപുഴ : സാമൂഹ്യവനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്‍ നടത്തി വരുന്ന വനമഹോത്സവത്തിന്റെ ഭാഗമായി നടുക്കണ്ടം കനാല്‍ പുറമ്പോക്കില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂണിറ്റ്, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവ ചേര്‍ന്ന് നടുക്കണ്ടം റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചത്. തൊടുപുഴ ഡിവൈ.എസ്പി മുഹമ്മദ് റിയാസ് തൈനടീല്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ലിജിയ ജോസ് , റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ടോമി ജോസഫ്, സോഷ്യല്‍ ഫോറസ്ട്രി തൊടുപുഴ റെയിഞ്ച് ഓഫീസര്‍ കെ. ഉദയകുമാര്‍, നടുക്കണ്ടം ലൈബ്രറി സെക്രട്ടറി എ.എന്‍. ചന്ദ്രബാബു, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് റെജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജോമോന്‍ കുര്യന്‍, വി.എന്‍. രാജേഷ്, ജോയി കൊന്നയ്ക്കല്‍, ഗോപകുമാര്‍ കങ്ങഴ, തോമസ് ചേരിയില്‍ എന്നിവര്‍ തൈനടീലിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!