Thodupuzha

വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ അവധിക്കാല നീന്തല്‍ പരിശീലനം തുടങ്ങി

തൊടുപുഴ: രണ്ടു മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല നീന്തല്‍ പരിശീലനത്തിന് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ തുടക്കമായി. പരിശീലന പരിപാടി പി. ജെ ജോസഫ് എം എല്‍. എ. ഉദ്ഘാടനം ചെയ്തു.
കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അന്തര്‍ദേശീയ നീന്തല്‍ താരം കെ. അലോഷ്യസ് (റിട്ടയേഡ് ഡിവൈ. എസ്. പി.) മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരള അക്വാട്ടിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്,
പ്രസിഡന്റ് ജോയി ജോസഫ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനി വര്‍ഗീസ്, ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി. ജി. സനല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!