ChuttuvattomThodupuzha

വാനില കൃഷി ചുരുങ്ങി ; മികച്ച വിലയുണ്ടായിട്ടും പ്രയോജനമില്ലാതെ കര്‍ഷകര്‍

തൊടുപുഴ : ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയിരുന്ന വാനിലയിന്ന് ചില കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വാനിലക്കുണ്ടായ വിലയിടിവാണ് കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ വാനിലക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മലഞ്ചരക്ക് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് വാനിലയെത്തുന്നില്ല. വാനിലക്ക് വിപണിയില്‍ ലഭിച്ച ഉയര്‍ന്ന വിലയായിരുന്നു കര്‍ഷകരെ കൂടുതലായി കൃഷിയിലേക്ക് ആകര്‍ഷിച്ചിരുന്നത്. വാനിലക്ക് പൊന്നും വിലയായതോടെ വാനില മോഷണവും തണ്ട് മോഷണവും വരെ നടന്നു. ഉയര്‍ന്ന വില ലഭിച്ചിരുന്ന വാനിലയുടെ വില പിന്നീട് കുത്തനെ കൂപ്പുകുത്തിയത് കര്‍ഷകരെ വാനില കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചു.

നിലവില്‍ വാനിലക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മലഞ്ചരക്ക് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് വാനിലയെത്തുന്നില്ല. ഹൈറേഞ്ചില്‍ വാനില കൃഷിയുള്ള കര്‍ഷകരിപ്പോള്‍ ചുരുക്കമാണ്. വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലും മറ്റുമുള്ള ബുദ്ധിമുട്ടും വാനില കൃഷിയുടെ പിന്നോട്ട് പോക്കിനുള്ള കാരണങ്ങളില്‍ ഒന്നായി മാറി. രാജകീയമായി വന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍ കീഴടക്കിയെങ്കിലും പിന്നീട് പ്രൗഡി മങ്ങിയ വാനില കൃഷിയിടങ്ങളില്‍ നിന്നും പടിയിറങ്ങി. ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരില്‍ ചിലര്‍ വീണ്ടും വാനില കൃഷിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!