Thodupuzha

വാസ്തു വിദ്യാ ഗുരുകുലം ; വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തൊടുപുഴ : വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനായി മേയ് 31വരെ അപേക്ഷിക്കാം. വാസ്തുശാസ്ത്രത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എസ്എസ്എല്‍സിയാണ് യോഗ്യത. ആകെ സീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 10,000 പ്ലസ് ജിഎസ്ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25. അപേക്ഷ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 25000 പ്ലസ് ജിഎസ്ടി. ചുമര്‍ചിത്രമേഖലയില്‍ പ്രശസ്തരായ വിദഗ്ദ്ധരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. എല്ലാ ശനിയും ഞായറും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു കോഴ്‌സുകള്‍ക്കും പ്രായപരിധിയില്ല. അപേക്ഷകള്‍ http://www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട-689533., എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23. ഫോണ്‍: 0468-2319740, 9188089740, 9446134419, 9605046982, 9188593635

 

Related Articles

Back to top button
error: Content is protected !!