ChuttuvattomThodupuzha

കാഡ്‌സിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി പരിശീലന ക്ലാസ് ഇന്ന്

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി, വിപണനം എന്നിവയിലുള്ള പരിശീലനം ഇന്ന് രാവിലെ 10 ന് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടത്തും. ആരോഗ്യപരിപാലനത്തിനും ധനസമ്പാദനത്തിനുമായി പച്ചക്കറി കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ വിദഗ്ദ്ധർ വിശദീകരിക്കുന്നു. ക്ലാസ്സിൽ പങ്കെടുക്കുന്ന മുഴുവൻ കർഷകരുടെയും പച്ചക്കറികൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യം കാഡ്‌സ് ഒരുക്കുന്നതിനോടൊപ്പം പച്ചക്കറി തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ. 9539674233 എന്ന നമ്പരിൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!