ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ പച്ചക്കറി നടീല്‍ ഉത്സവം സംഘടിപ്പിച്ചു

ഉടുമ്പന്നൂര്‍: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയം മുന്‍നിര്‍ത്തി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറി നടീല്‍ ഉത്സവം നടന്നു. ഗ്രാമ പഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ രൂപീകരിച്ച 19 കൃഷി കൂട്ടങ്ങള്‍ അവരുടെ ഒന്നാം ഘട്ട വിളവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് വിഷുവിന് വിഷരഹിത പച്ചക്കറി പ്രോഗ്രാം നടപ്പിലാക്കുന്നത്. ഓരോ കൃഷിക്കൂട്ടങ്ങളില്‍ നിന്നും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിച്ച് വിഷുക്കാലത്ത് വിപണനകേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും. സംസ്ഥാനത്ത് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സംയോജിത കൃഷി ക്യാമ്പയിനുമായി പദ്ധതിയെ ബന്ധിപ്പിക്കുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജൈവ മാതൃകയില്‍ പച്ചക്കറി കൃഷി ചെയ്യുവാന്‍ തയ്യാറുള്ള പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഹെക്ടറിന് 20000 രൂപ നിരക്കില്‍ കൂലിച്ചെലവിന് സബ്സിഡി നല്‍കും . കൂടാതെ ജൈവവളത്തിനും ജൈവ കീടാനാശിനികള്‍ക്കും അംഗീകൃത നിരക്കില്‍ സബ്സിഡി അനുവദിക്കും. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് സംയോജിത കൃഷി ജനകീയ ക്യാമ്പയിന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ വിപണനം നടത്തും.

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി 16 ഏക്കറിലാണ് വിവിധ തരം പച്ചക്കറികളുടെ രണ്ടാം ഘട്ട കൃഷി ആരംഭിച്ചത്.നടീല്‍ ഉത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് തല ഉദ്ഘാടനങ്ങള്‍ വിവിധ വാര്‍ഡുകളില്‍ അതാത് മെമ്പര്‍മാരും നിര്‍വ്വഹിച്ചു. പഞ്ചായത്ത് തല ഉദ്ഘാടന യോഗത്തില്‍ കൃഷി ഓഫീസര്‍ കെ. അജിമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ , ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുലൈ ഷ സലിം, വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് പി.എസ്., കാര്‍ഷിക വികസന സമിതി അംഗങ്ങളായ പി.ജെ ഉലഹന്നന്‍ , കെ.കെ നാരായണന്‍ , കൃഷി അസിസ്റ്റന്റ് അനസ് പി.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!