AccidentVannappuram

ടോറസ് കയറിയിറങ്ങി വയോധികന്റെ കാലുകളൊടിഞ്ഞു

വണ്ണപ്പുറം : ടോറസ് കയറിയിറങ്ങി വയോധികന്റെ കാലുകളൊടിഞ്ഞു. വെണ്‍മറ്റം സ്വദേശി വടക്കേക്കുന്നേല്‍ തോമസി (76) ന്റെ കാലുകളാണ് ഒടിഞ്ഞത്. തിങ്കളാഴ്ച രാവിലെ 10 ഓടെ വണ്ണപ്പുറം ടൗണ്‍ ഭാഗത്ത് നിന്നും വന്ന ടോറസ് പ്ലാന്റേഷന്‍ കവലയില്‍ നിന്നും തൊമ്മന്‍കുത്തിന് തിരിയുന്നതിനിടയിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ തോമസിനെ വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!