ChuttuvattomThodupuzha

വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ഭഗവതി ക്ഷേത്രം ; മീനഭരണി ഉത്സവത്തിന് തുടക്കമായി

തൊടുപുഴ : വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം, 7ന് ഉഷഃപൂജ എന്നിവ നടന്നു. 11ന് ഉച്ചപ്പൂജ, വൈകിട്ട് 5.30ന് പഞ്ചാരിമേളം, 6.45ന് ദീപാരാധന, 7ന് തിരുവാതിര, 7.30ന് ഡാന്‍സ്, 8ന് ഭക്തിഗാനസുധ, 8.15ന് കഞ്ഞിവഴിപാട്, 9ന് ഗാനമേള.

9ന് രാവിലെ പൂജകള്‍ മുന്‍ ദിവസത്തെ പോലെ, 11.15ന് പ്രസാദഊട്ട്, വൈകിട്ട് 5.30ന് പഞ്ചവാദ്യം, 7ന് ദീപാരാധന, 8ന് ചലച്ചിത്ര സീരിയല്‍ താരം ശാലുമേനോന്‍ അവതരിപ്പിക്കുന്ന ചങ്ങനാശേരി ജയകേരളയുടെ ബാലെ ‘ത്രിശൂലശങ്കരി’, 8.10ന് കഞ്ഞിവഴിപാട്.

10ന് രാവിലെ 7.30ന് ക്ഷേത്രസന്നിധിയില്‍ നിന്നു മുല്ലയ്ക്കല്‍ ധര്‍മശാസ്താ ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 8ന് ഇറക്കി എഴുന്നള്ളത്ത്, 8.15ന് കുംഭകുടം താലപ്പൊലി നിറമുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍, 9ന് കുംഭകുടം താലപ്പൊലി ഘോഷയാത്രഗുരുനഗറില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടയില്‍ കാവിലേക്ക്, 11ന് കുംഭകുടം അഭിഷേകം, 12ന് ഉച്ചപ്പൂജ, 12.15ന് ഭരണിതൊഴല്‍, നിറമാല, 12.30ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30ന് ദീപാരാധന, 7.45ന് കേരളനടനം, 8ന് നൃത്തനൃത്യങ്ങള്‍, 8.15ന് കഞ്ഞിവഴിപാട്, 8.20ന് കളമെഴുത്തും പാട്ടും എതിരേല്‍പും, 8.30ന് രാമായണംസെമിക്ലാസിക്കല്‍ നൃത്താവിഷ്‌കാരം, 11ന് മുടിയേറ്റ്, പുലര്‍ച്ചെ 2ന് ഗരുഡന്‍തൂക്കം.

Related Articles

Back to top button
error: Content is protected !!