ChuttuvattomThodupuzha

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ : സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.
സംവിധായകനും, തിരക്കഥാകൃത്തും, അഭിനേതാവുമായ ഡോ. സതീഷ് വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി കുന്നേല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത്, ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, പിടിഎ പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റിന്‍, എം പി റ്റി എ പ്രസിഡന്റ് ഡെല്‍സി, വിദ്യാരംഭം കണ്‍വീനര്‍ ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തെ വര്‍ണാഭമാക്കി.

 

Related Articles

Back to top button
error: Content is protected !!