Thodupuzha

വെള്ളിയാമറ്റത്ത് വിഷു ചന്ത ആരംഭിച്ചു

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ വിഷു ചന്ത ആരംഭിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ആദ്യ വില്‍പ്പന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളും, പ്രദേശത്തെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വിളയിച്ച പച്ചക്കറികളും വിഷു ചന്തയില്‍ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് കോമ്പൗണ്ടിലെ കുടുംബശ്രീ ഓഫീസിന് മുന്നിലാണ് പച്ചക്കറി ചന്ത പ്രവര്‍ത്തിക്കുക. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിഷു വിപണന

മേളയില്‍ പൊതുമാര്‍ക്കറ്റിലേതിലും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാവുമെന്ന് സംഘാടകള്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രേഷ്മ മനു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, അംഗങ്ങളായ രാജു കുട്ടപ്പന്‍, കബീര്‍ കാസിം, രാജേഷ് ഷാജി, രാജി ചന്ദ്രശേഖരന്‍, ഷെമീന അബ്ദുള്‍ കരീം, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി അലിയാര്‍ പി.എം, കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!