ChuttuvattomThodupuzha

അഖില കേരള വിശ്വകര്‍മ്മ മഹാസഭ : താലൂക്ക് യൂണിയന്‍ സംഘടിപ്പിക്കുന്ന വിശ്വകര്‍മ്മ സര്‍ഗോത്സവം നാളെ

തൊടുപുഴ : അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ സംഘടിപ്പിക്കുന്ന വിശ്വകര്‍മ സര്‍ഗോത്സവം ഞായറാഴ്ച നടക്കും. വിശ്വകര്‍മ്മജരുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 8.30ന് തൊടുപുഴ മര്‍ച്ചന്റ്സ് ഹാളിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ആര്‍ ദേവദാസ് ഉദ്ഘാടനം ചെയ്യും. സ്വഗതസംഘം ചെയര്‍മാന്‍ കെ.കെ വിനു അധ്യക്ഷത വഹിക്കും. പ്രദര്‍ശന വിപണനമേള സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. 10മുതല്‍ തൊടുപുഴ താലൂക്ക് യൂണിയന് കീഴിലുള്ള വിവിധ ശാഖകളിലെ അംഗങ്ങളുടെ കലാപരിപാടി സര്‍ഗോത്സവം അരങ്ങേറും. സിനിമ, – മിമിക്രി താരം അഭിലാഷ് ആട്ടായം ഉദ്ഘാടനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!