ChuttuvattomThodupuzha

വിശ്വജ്യോതി കോളേജില്‍ യോഗ ദിനാചരണം നടത്തി

തൊടുപുഴ :രാജ്യാന്തര യോഗ ദിനത്തിന്റെ ഭാഗമായി വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളേജില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്.യോഗ ശിരോമണി അഡ്വ.കെ ഐ ജേക്കബ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനവും ക്ലാസും നല്‍കി.കോളേജ് ഡയറക്ടര്‍ ഫാ. പോള്‍ നെടുംപുറത്ത്,ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സുജിത്ത് കെ എസ്,പ്രശാന്ത് സി ബി, ലൂക്കാച്ചന്‍ ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!