Thodupuzha

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക ത്രിബിൾസ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കാഞ്ഞാർ: സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞാർ വിജിലൻറ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ത്രിബിൾസ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 8 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ സംസ്ഥാന താരം ഹാറൂൺ റഷീദ്, അഫ്സൽ നവാസ്, ലിജോ മാത്യു എന്നിവരടങ്ങിയ ടീം വിജയികളായി. അമൽ കൃഷ്ണ, വിശാഖ് സ്റ്റാലിൻ, ബാദുഷ എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് മുൻ ആർമി താരം മനു മാത്യു ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആയി ഹാറൂൺ റഷീദ് , മികച്ച സെറ്റർ ആയി ബാദുഷ ബഷീർ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!