Thodupuzha

റോഡില്‍ മാലിന്യം തള്ളുന്നു

തൊടുപുഴ: കാരിക്കോട് കുന്നം പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയ്ക്ക് സമീപം റോഡരികില്‍ അടിക്കടി മാലിന്യ തള്ളുന്നു. നേരത്തെ ഇവിടെ മാലിന്യം തള്ളുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ പൊതുമരാമത്ത് റോഡിന്റെ നവീകരണം നടത്തിയതോടെ പ്രശ്നം അവസാനിച്ചിരുന്നു.നാട്ടുകാര്‍ ഏറെ ആശ്വസിച്ചെങ്കിലും കഴിഞ്ഞ ദിവസം ഇവിടെ ഭക്ഷണ മാലിന്യം കൂട്ടില്‍ കെട്ടി തള്ളിയിരിക്കുകയാണ് . റോഡിന്റെ ഇരുവശത്തും അടുത്തിടെ വിരിച്ച ടൈലിന് മുകളിലും മാലിന്യം കിടപ്പുണ്ട്. ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാനാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം. സമീപത്ത് സി.സി.ടി.വി ക്യാമറയുള്ളതിനാല്‍ ഇത് പരിശോധിച്ച് തള്ളുന്നവരെ കണ്ടെത്തണമെന്ന ആവശ്യവുമുണ്ട്.

(ഫയല്‍ ചിത്രം)

Related Articles

Back to top button
error: Content is protected !!