ChuttuvattomThodupuzha

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടം; നഗരസഭയില്‍ പ്രോജക്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: മാലിന്യ മുക്ത ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നഗരസഭയില്‍ പ്രോജക്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നടന്നു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംഎ.കരീം അധ്യക്ഷത
വഹിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഗ്യാപ്പ് കണ്ടെത്തുന്നതിനും പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും വേണ്ടിയാണ് പ്രോജക്ട് ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്. തൊടുപുഴ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ദീപക്,റ്റി.എസ്. രാജന്‍, ബിന്ദു പത്മകുമാര്‍, ഷീജ ഷാഹുല്‍ ഹമീദ്, നഗരസഭ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍, കില ആര്‍.പിമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ഹരിതസഭാ ഓഡിറ്റ് ടീം, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!