Thodupuzha

മലിനജലം ഓടയിലേക്ക്; നടപടിയുമായി നഗരസഭ

 

തൊടുപുഴ: വെങ്ങല്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വീട്ടില്‍ നിന്നും മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി. ബുധനാഴ്ച്ച ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ജ്യൂസ് കട, അടുത്തുള്ള ഒരു വീട്, ഇതിനൊട് ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് മുറി എന്നിവിടങ്ങളില്‍ നിന്നാണ് മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. വീടും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറികളും ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. വീട്ടിലെ അടുക്കള മാലിന്യം കലര്‍ന്ന വെള്ളവും മുറികളിലെ കുളിമുറിയില്‍ നിന്നുള്ള വെള്ളവും ഒരു കുഴലിലൂടെയാണ് ഓടയിലേക്ക് ഒഴുക്കിയിരുന്നത്. ഈ കുഴല്‍ ആരോഗ്യ വിഭാഗം നശിപ്പിച്ചു. സമീപത്തുള്ള കടയില്‍ നിന്നും മലിനജലം കുഴല്‍ വഴിയാണ് ഒഴുക്കിയത്. ഈ കുഴല്‍ ആരോഗ്യ വിഭാഗം അടച്ചു. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജുവാന്‍ ഡി.മേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാജി അജേഷ് എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!