Thodupuzha

ഇടുക്കിയില്‍ ജലനിരപ്പ് 2396.12 അടി: ആശങ്കയില്‍ മലയോരം

 

ഇടുക്കി: ഇടുക്കിയില്‍ മഴയ്ക്ക് കുറവുണ്ടായെങ്കിലും അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു്. ഞായറാഴ്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയാണ്. ഈ നില തുടര്‍ന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ 2398 അടിയിലെത്തും. 2018 ലേതിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. 2018-ല്‍ ജല നിരപ്പ് 2395 അടിയിലെത്തിയപ്പോള്‍ ഡാം തുറന്ന് വിടണമെന്ന് ചെറുതോണിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. രണ്ട് ദിവസം കൊണ്ട് അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും എല്ലാ ഷട്ടറുകളും പരമാവധി ഉയരത്തില്‍ തുറന്നു വിടുകയും ചെയ്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതോണിയില്‍ മാത്രം അന്‍പതോളം വ്യാപാരസ്ഥാപനങ്ങളും നിരവധി വീടുകളും നഷ്ടപ്പെട്ടിരുന്നു. സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. ശനിയാഴ്ച മാത്രം നാലടിയോളം വെള്ളമുയര്‍ന്നു. ഈ നില തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്ഥിതി നിയന്ത്രണാതീതമാകും. അതിനാല്‍ ഇപ്പോള്‍ തന്നെ ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ ചെറിയ തോതില്‍ തുറന്നു വിട്ട് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!