Idukki

ജന്മ നാട്ടില്‍ ജോയ്സ് ജോര്‍ജിന് വരവേല്‍പ്പ്

ഇടുക്കി : ജന്മ നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്. നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് സ്ഥാനാര്‍ത്ഥി എത്തിയതെങ്കിലും രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് കത്തുന്ന വെയിലിനെപോലും വക വെയ്ക്കാതെ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കാന്‍ കാത്തുനിന്നത്. പൂക്കളും ഷാളുകളും അണിയിച്ച് നാട്ടുകാര്‍ ജോയ്‌സിനെ സ്വീകരിച്ചു. ഓരോരുത്തരെയും പേരെടുത്ത് വിളിച്ചാണ് ജോയ്സ് പ്രസംഗം ആരംഭിച്ചത്.

എംപിയായിരുന്ന സമയത്ത് നാട്ടിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ടത് ഓരോന്നോരോന്നായി സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. അക്കാലയളവില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും ജോയ്സ് നന്ദി പറഞ്ഞു. വാഴത്തോപ്പിലെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞു. ഒട്ടേറെ പേര്‍ക്ക് പട്ടയം ലഭിച്ചു.പി.എം.ജി.എസ്.വൈ യില്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. ജനങ്ങള്‍ വീണ്ടും അവസരം നല്‍കിയാല്‍ ജില്ലാ ആസ്ഥാന പഞ്ചായത്തില്‍ വലിയ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ജോയ്സ് പറഞ്ഞു.

രാവിലെ ഏഴിന് മേപ്പാറയില്‍ നിന്നും ആരംഭിച്ച പര്യടനം കോഴിമല, സ്വരാജ് ,ലബ്ബക്കട, കാഞ്ചിയാര്‍ പള്ളിക്കവല, കാക്കാട്ടുകട, ഇരുപതേക്കര്‍, വള്ളക്കടവ്, കുന്തളംപാറ, സാഗര, പുളിയാന്‍മല, കൊച്ചുതോവാള, വെള്ളയാംകുടി, നിര്‍മ്മലാസിറ്റി, വാഴവര, എട്ടാംമൈല്‍, കട്ടിംഗ്, നാരകക്കാനം, പാണ്ടിപ്പാറ, മരിയാപുരം, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. സ്വരാജില്‍ സിനി ആര്‍ട്ടിസ്റ്റ് ജി.കെ പൊന്നാം കുഴി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പര്യടനം ചെറുതോണി എത്തിയപോഴേക്കും കൊട്ടി കലാശത്തിന്റെ ആവേശത്തെ അനുസ്മരിപ്പിക്കും വിധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. അമരാവതി സമരനായിക സുഹറാബീവി ജോയ്സിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു .ഉച്ചയ്ക്ക് ശേഷം താന്നിക്കണ്ടം, മണിയാറന്‍കുടി, വിമലഗിരി, നീലവയല്‍, കരിക്കിന്‍മേട്, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി എന്നിവിടങ്ങളില്‍ പര്യടനം നടത്തി തങ്കമണിയില്‍ സമാപിച്ചു. സമാപന സമ്മേളനം മുന്‍ എം.എല്‍.എ പി.പി. സുലൈമാന്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ അവസരം നല്‍കിയാല്‍ ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡ് 6 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു.

ജോയ്സ് ജോര്‍ജ് ഇന്ന് കോതമംഗലത്ത്

കോതമംഗലം : എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഇന്ന് കോതമംഗലം അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. ് നേര്യമംഗലം ആവോലിച്ചാലില്‍ നിന്നാണ് തുടക്കം. തുടര്‍ന്ന് നേര്യമംഗലം, കോളനി, ചെമ്പന്‍കുഴി, നീണ്ടപാറ, തലക്കോട്, പുത്തന്‍കുരിശ്, ഊന്നുകല്‍, കവളങ്ങാട്, നെല്ലിമറ്റം, പാളച്ചിറ, മണിക്കിണര്‍, പൈമറ്റം, കൂറ്റംവേലില്‍, വെള്ളാരമറ്റം, കുടമുണ്ട, പുലിക്കുന്നേല്‍പ്പടി, അടിവാട്, മാവുടി, മൈലൂര്‍, പിടവൂര്‍, കോഴിപ്പള്ളിക്കവല, അമ്പലംപടി, വാരപ്പെട്ടിക്കവല, ഇളങ്ങവം, പുതുപ്പാടി, മുളവൂര്‍ കവല, കറുകടം ഷാപ്പുംപടി, തെക്കേ വെണ്ടുവഴി, വടക്കേ വെണ്ടുവഴി, ആശാന്‍പടി, ചെറുവട്ടൂര്‍ യുപി സ്‌കൂള്‍, ഊരംകുഴി, എംഎം കവല, ചെറുവട്ടൂര്‍ കവല, പൂവത്തൂര്‍, കുറ്റിലഞ്ഞി, പുതുപ്പാലം, സൊസൈറ്റിപ്പടി, ഇരുമലപ്പടി, കമ്പനിപ്പടി, പഞ്ചായത്തുംപടി, ചിറപ്പടി, പൂമറ്റം, ഇരമല്ലൂര്‍, മേക്കരപ്പടി, ഇളംമ്പ്രം, മാവിന്‍ചുവട്, സദ്ദാംനഗര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി നെല്ലിക്കുഴിയില്‍ സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!