ChuttuvattomThodupuzha

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു : സംഗീത വിശ്വനാഥന്‍

തൊടുപുഴ : ദി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീതാ വിശ്വനാഥന്‍ തൊടുപുഴയില്‍ പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സഭാ നേതൃത്വത്തിന് എതിരെ ശബ്ദമുയര്‍ത്തുന്ന ഇടതു പക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപടികളെ അപലപിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥി പര്യടനത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി പറയുന്നതിനിടയില്‍ സംഗീതാ വിശ്വനാഥന്‍ സൂചിപ്പിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ തൊടുപുഴ മേഖലയില്‍ നടന്ന സ്ഥാനാര്‍ത്ഥി പര്യടനം നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു. കുമാരമംഗലം, മണക്കാട്,പുറപ്പുഴ, മുട്ടം എന്നി പഞ്ചായത്തുകളും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ആണ് ഇന്ന് പര്യടനം നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!