ChuttuvattomThodupuzha

വന്യജീവി ആക്രമണം ; കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

കരിങ്കുന്നം : പഞ്ചായത്തില്‍ ജനങ്ങളെ ഭീതിയാലാഴ്ത്തുന്ന തരത്തില്‍ വന്യജീവി ആക്രമണം ഉണ്ടാകുകയും വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ക്കായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. പി.ജെ.ജോസഫ് എംഎല്‍എ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് അധ്യക്ഷനായുമാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്.പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അടങ്ങുന്നതാണ് കമ്മിറ്റി.

പുലിയുടെ സാന്നിധ്യം ചില മേഖലകളില്‍ സ്ഥിരീകരിച്ചെങ്കിലും ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു വരികയാണ്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളും ശബ്ദസന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിറ്റി അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുലിയെ പിടി കൂടാന്‍ ജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് കെ.കെ തോമസ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!