ChuttuvattomThodupuzha

സിഎഎ വിഭജന നിയമം അംഗീകരിക്കില്ല : വെല്‍ഫെയര്‍ പാര്‍ട്ടി

തൊടുപുഴ : മുസ്ലിം വംശഹത്യക്കുള്ള പൗരത്വ നിയമാവലി സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ല എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി തൊടുപുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.പി അനസ് ഉദ്ഘാടനം ചെയ്തു. മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. പ്രവര്‍ത്തകര്‍ സിഎഎ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹംസ സി.ഐ, മണ്ഡലം സെക്രട്ടറി അബ്ബാസ് വി.എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!