ChuttuvattomThodupuzha

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഫാമിലി കോണ്‍ഫറന്‍സ് 7ന്

തൊടുപുഴ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി ഫാമിലി കോണ്‍ഫറന്‍സ് 7ന് വെകിട്ട് 4 മണി മുതല്‍ കുമ്പങ്കല്ല് അറേബ്യന്‍ ഓഡിറ്റോറിയം മൈതാനിയില് സംഘടിപ്പിക്കും. ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം ആസാദ് അധ്യക്ഷത വഹിക്കും. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് പണ്ഡിതസഭ സംസ്ഥന സെക്രട്ടറി ശമീര്‍ മദീനി ഉദ്ഘാടനം ചെയ്യും.എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് , തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി തൊടുപുഴ, അടിമാലി, പീരുമേട് മണ്ഡലങ്ങളില്‍ മണ്ഡലം-ശാഖ പ്രചാരണ സംഗമങ്ങള്‍,അയല്‍ക്കൂട്ടങ്ങള്‍,തസ്ഫിയ ആദര്‍ശ സമ്മേളനങ്ങള്‍ സൗഹൃദഹസ്തം, സന്ദേശ ദിനങ്ങള്‍്, വാഹന പ്രചാരണങ്ങള്‍ തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മേളന നഗരിയിലേക്ക് ശാഖാ കേന്ദ്രങ്ങളില് നിന്ന് വാഹനങ്ങള്‍ പുറപ്പെടുമെന്ന് ജില്ലാ സെക്രട്ടറി ഷംസുദ്ധീന്‍ കെ.കെ, ട്രഷറര്‍ അബ്ദുള്ള ഇടക്കാട്ട്, സഹാസ് കെ.ഇ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!