ChuttuvattomThodupuzha

വനിതാ ദിനാചരണം : നാരീശക്തി വനിതാദിനാഘോഷ പരിപാടി സംഘടിപ്പിച്ച് എസ്ബിഐ

തൊടുപുഴ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാരീശക്തി എന്ന പേരില്‍ വനിതാദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ പാപ്പൂട്ടി ഹാളില്‍ നടന്ന പരിപാടി തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. എസ്ബിഐ ചീഫ് മാനേജര്‍ റോസി മാനുവല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഷമ ജോയി, എസ്ബിഐ തൊടുപുഴ റീജണല്‍ മാനേജര്‍ സാബു എം ആര്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ ടി.ടി, സ്റ്റാഫ് യൂണിയന്‍ പ്രതിനിധി റെജി ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിക്കല്‍, വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തി.

Related Articles

Back to top button
error: Content is protected !!