Thodupuzha

നിര്‍മാണ തൊഴിലാളി സംഘം വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

തൊടുപുഴ: നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന ഇടത് സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനക്കെതിരെ കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തി. മൂലമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അറക്കുളം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബി.എം.എസ് ദേശീയ സമിതിയംഗം എന്‍.ബി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.മൂലമറ്റം മേഖല സെക്രട്ടറി പി.ബി.സാബു അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.ജയന്‍ മുഖ്യപ്രഭാഷണം നടത്തി. രമ രാജീവന്‍, ജി.അമൃതരാജ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!