Thodupuzha

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം:  15 വരെ അപേക്ഷിക്കാം

 

തൊടുപുഴ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന

യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. പത്താം €ാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ €ാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അവസാന തീയതി 15 ആണ്.

Related Articles

Back to top button
error: Content is protected !!