ChuttuvattomThodupuzha

ജില്ലാതല പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം

തൊടുപുഴ: ജില്ലാ നെഹ്‌റു യുവകേന്ദ്ര 15നും 29നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി മൈ ഭാരത് വികസിത് ഭാരത് @ 2047 എന്ന വിഷയത്തില്‍ ജില്ലാതല പ്രസംഗമത്സരം നടത്തും. വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപാ, 50,000 രൂപാ, 25,000 രൂപാ സമ്മാനം യഥാക്രമം ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് സമ്മാനം ലഭിക്കില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ മത്സരിക്കാം. താല്പര്യമുള്ളവര്‍ ഏഴിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04862 222670, 8547628819

 

 

Related Articles

Back to top button
error: Content is protected !!