ChuttuvattomCrimeThodupuzha

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തൊടുപുഴ: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കാളിയാര്‍ പാറപ്പള്ളില്‍ മുഹമ്മദ് ഹിലാലിനെ (29) യാണ് അരക്കിലോ കഞ്ചാവുമായി തൊടുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എന്‍.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന പ്രതിക്കെതിരേ വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ആര്‍.പ്രകാശ്, കെ.പി. ജയരാജ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി.ഡെന്നി ,എ.ആര്‍.അരുണ്‍, വൈ. ക്ലമന്റ് ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.സിന്ധു,ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!