ChuttuvattomThodupuzha

യൂത്ത് കോണ്‍ഗ്രസ് മിഡ്നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തൊടുപുഴ : കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഡ്നൈറ്റ് മാര്‍ച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ലിജോ ജോസ് മഞ്ചപ്പിള്ളി, കെ.എ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ, അല്‍ത്താഫ് സുധീര്‍, ബിനീഷ് ബെന്നി, റഹ്‌മാന്‍ ഷാജി,ഫിലിപ്പ് ജോമോന്‍, കെ എസ് യു ജില്ലാ ഭാരവാഹികളായ ജയ്സണ്‍ തോമസ്,അഷ്‌ക്കര്‍ ഷമീര്‍, ജെയിംസ് പോള്‍, ജോസിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!