ChuttuvattomThodupuzha

യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ; പന്തം കൊളുത്തി പ്രകടനം നടത്തി

തൊടുപുഴ : കേരള മദ്യ നയ അഴിമതിയില്‍ ഉത്തരവാദിയായ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. യോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിബിന്‍ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ റഹ്‌മാന്‍ ഷാജി, അല്‍ത്താഫ് സുധീര്‍, ജോമിഷ് ജോര്‍ജ്, അലന്‍ കെ ജോസ് , എബി ജോര്‍ജ് ഡിസിസി മെമ്പര്‍ കെഎം ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫസല്‍ സുലൈമാന്‍, ഫസല്‍ അബ്ബാസ്,ഷിനോ ഗോപിനാഥ്, ജോസിന്‍,ജെറിന്‍ ജോര്‍ജ്, ആകാശ് അഗസ്റ്റിന്‍ സണ്ണി, ടൈറ്റസ് മുള്ളരിങ്ങാട്, സെബിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!