ChuttuvattomThodupuzha

യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി : സൂചനാ സമരം നടത്തി

തൊടുപുഴ : യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോറസ് ലോറി തടഞ്ഞ് പ്രതിഷേധിച്ചു. ആലക്കോട് ഇഞ്ചിയാനി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നും അനധികൃതമായി അമിത ഭാര ലോഡുകളുമായി ഇഞ്ചിയാനി തെക്കുംഭാഗം തൊടുപുഴ റോഡിലൂടെ പാസ് ഇല്ലാതെ സഞ്ചരിക്കുന്ന ടോറസ് ലോറികള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടയുള്ള ജനങ്ങള്‍ക്ക് യാത്ര ചെയ്യാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയാണ്. ഇത് മൂലം റോഡുകള്‍ തകരുകയും പൊടി കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയുമാണ്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോറസ് ലോറി തടഞ്ഞ് പ്രതിഷേധിച്ചു. യാതൊരു നിയമങ്ങളുടെയും പിന്‍ബലമില്ലാതെയുള്ള ടോറസ് ലോറികളുടെ സഞ്ചാരം അധികൃതര്‍ മുന്‍കൈയെടുത്ത് അവസാനിപ്പിച്ചില്ലെങ്കില്‍ സമരം പോലീസ് സ്റ്റേഷനിലേക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേയ്ക്കും പിഡബ്ല്യുഡി ഓഫീസിലേക്കും വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് ബിലാല്‍ സമദ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!