Thodupuzha

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ഏകദിന സത്യാഗ്രഹം ഒക്ടോബർ 9 

തൊടുപുഴ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം ഒക്ടോബർ 9 തൊടുപുഴയിൽ നടത്താൻ തൊടുപുഴയിൽ നടന്ന യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടേയും പാചകവാതകത്തിൻ്റേയും അനിയന്ത്രിത വിലക്കയറ്റം മൂലം സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, കർഷകസമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഗൂഡ നീക്കത്തെ ജനാതിപത്യപരമായി നേരിടുമെന്നും യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അൻവർ സാദത്ത് പറഞ്ഞു. എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് ടു പ്രവേശനത്തിന് സീറ്റുകൾ അനുവദിക്കാത്ത സംസ്ഥാന സർക്കാർ നടപടി അപലപനീയമാണന്നും, തട്ടിപ്പ് വീരൻമാർക്ക് ഒത്താശ ചെയ്യുന്ന ഉന്നത പോലീസ് ഉദ്യാഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കേരളക്കരക്ക് അപമാനമാണന്നും അദ്ധേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് ഇ എ മുഹമ്മദ് അമീൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി പി എച്ച് സുധീർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റ്റി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ ഭാരവാഹികളായ അൻഷാദ് കുറ്റിയാനി, പി എം നിസാമുദ്ദീൻ, വി എ നിസാർ, അൻസാരി മുണ്ടയ്ക്കൽ, മുഹമ്മദ് ഷഹിൻഷാ, ഷിജാസ് കാരകുന്നേൽ, ഒ പി ഷെഫീഖ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി എൻ നൗഷാദ്, കെ എം അജിനാസ്, റിയാസ് പടിപ്പുരക്കൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാരായ കെ എം നിഷാദ്, അനസ്കോയാൻ, സി ജെ അൻഷാദ്, അബ്ദുൽ ഹഖീം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ ട്രഷറർ കെ എസ് കലാം യോഗത്തിന് നന്ദി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!