Thodupuzha

ലഹരി – സാമൂഹ്യ വിപത്തിനെ ചെറുക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണം: കെ എ മാഹിന്‍

 

 

ഇടവെട്ടി: ലഹരിയെന്ന സാമൂഹ്യ വിപത്തിനെ ചെറുക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മാഹിന്‍ പറഞ്ഞു. ലഹരിയുടെ വേരറുക്കാം എന്ന പ്രമേയത്തില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ധേശ പ്രകാരം ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന നാട്ടുമുറ്റം പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇടവെട്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവതലമുറയ്ക്ക ന്യൂ ജെന്‍ ലഹരിപദാര്‍ത്ഥങ്ങളുടെ അടിമകളാക്കാന്‍ ഡ്രഗ്സ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതിനെ ചെറുക്കാന്‍ യുവത മുന്നിട്ടിറങ്ങണമെന്നും അദ്ധേഹം പറഞ്ഞു. മദ്യം മയക്കുമരുന്ന് തുടങ്ങി ലഹരി മാഫിയകള്‍ സൃഷ്ടിക്കുന്ന വിപത്തിനെതിരെ ജാഗരൂഗരാകണമെന്നും അദ്ധേഹം പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷെഹിന്‍ഷായുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി അഷ്‌കര്‍ ബിന്‍ ഷുക്കൂര്‍ സ്വാഗതം ആശംസിച്ചു. റിട്ടയര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ എ എം അമീന്‍, ജില്ലാ ഭാരവാഹികളായ പി എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, കെ എം അന്‍വര്‍, സല്‍മാന്‍ ഹനീഫ്, ഒ ഇ ലത്തീഫ്, നേതാക്കളായ അസീസ് ഇല്ലിക്കന്‍, വി എ അജി നാസ്, മുഹമ്മദ് ഇരുമ്പുപാലം, എം എ സക്കീര്‍ ഹാജി, കെ എം അജി നാസ് അമീര്‍ വാണിയപ്പുരയില്‍, അഷ്‌റഫ് ഇടവെട്ടി, എം എം ഷെമീര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!