ChuttuvattomThodupuzha

യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത : യുവജന വര്‍ഷാരംഭവും മുന്‍ ഭാരവാഹി സംഗമവും സംഘടിപ്പിച്ചു

തൊടുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ രൂപതാതല യുവജന വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും രൂപത മുന്‍കാല ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു. യുവജന വര്‍ഷത്തിന്റെ  ഉദ്ഘാടനവും 1991 മുതലുള്ള രൂപത മുന്‍കാല ഭാരവാഹികളുടെ സംഗമവും വി@33 എന്ന പേരിലാണ് സംഘടിപ്പിച്ചത്. മുവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടത്തിയ ചടങ്ങില്‍ കോതമംഗലം രൂപത പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ് അധ്യക്ഷനായി. 2024 യുവജന വര്‍ഷത്തിന് കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തിരി തെളിയിച്ചു. കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുന്‍കാല ഭാരവാഹി സംഗമം ഉദ്ഘാടനം ചെയ്തു.രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ ആമുഖപ്രഭാഷണം നടത്തി. കോതമംഗലം രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടര്‍ ഫാ.മാത്യു തോട്ടത്തിമാലില്‍, രൂപത ആനിമേറ്റര്‍ സി.സ്റ്റെല്ല എസ്എബിഎസ്, രൂപത ജനറല്‍ സെക്രട്ടറി ഹെല്‍ഗ കെ. ഷിബു, രൂപത സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം പോള്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത അസ്സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പീച്ചാനികുന്നേല്‍, മുന്‍ രൂപത ഡയറക്ടര്‍മാര്‍, ആനിമേറ്റേഴ്സ്, മുന്‍ ഭാരവാഹികള്‍, നിലവിലെ രൂപത ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!