Thodupuzha

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 11,491 വി​ദ്യാ​ർ​ഥി​ക​ൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 11,491 വി​ദ്യാ​ർ​ഥി​ക​ൾ. സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്നു 3,282 പേ​രും എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു 7,498 പേ​രും അ​ണ്‍​എ​യ്ഡ​ഡി​ൽ​നി​ന്നു 641 പേ​രു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 5,938 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളും 5,553 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തു​ന്ന​തു ജി​എ​ച്ച്എ​സ്എ​സ് ക​ല്ലാ​ർ സ്കൂ​ളാ​ണ്. ഇ​വി​ടെ​നി​ന്നു 383 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും.

ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളു​ള്ള​ത് മു​ക്കു​ളം എ​സ്ജി​എ​ച്ച്എ​സി​ലാ​ണ്. നാ​ലു പേ​ർ മാ​ത്ര​മേ ഈ ​സ്കൂ​ളി​ൽ​നി​ന്നു പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ള്ളൂ. ക​ട്ട​പ്പ​ന സെ​ന്‍റ​റി​ൽ​നി​ന്നു 89 സ്കൂ​ളു​ക​ളും തൊ​ടു​പു​ഴ സെ​ന്‍റ​റി​ൽ​നി​ന്നു 73 സ്കൂ​ളു​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം 11,383 പേ​രാ​യി​രു​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ത്ത​വ​ണ 11,491 ആ​യി ഉ​യ​ർ​ന്നു.

ഹെ​ൽ​പ് ലൈ​ൻ തു​ട​ങ്ങി

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ സ​ഹാ​യ​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും ഡ​യ​റ്റും ചേ​ർ​ന്നു​ള്ള ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹ​ലോ മെ​ന്‍റ​ർ, ഡ​യ​ൽ എ ​ഫാ​ക്ക​ൽ​റ്റി എ​ന്ന പേ​രി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

കൗ​ൺ​സ​ലിം​ഗ്

വി​ഷ​യാ​ധി​ഷ്ഠി​ത സം​ശ​യ​നി​വാ​ര​ണ​ത്തി​നും കൗ​ണ്‍​സ​ലിം​ഗി​നു​മാ​യി ഫോ​ണ്‍ ന​ന്പ​റു​ക​ളും ഒ​ര​ക്കി​യി​ട്ടു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പേ​ര​ന്‍റിം​ഗ് കൗ​ണ്‍​സ​ലിം​ഗും ന​ൽ​കും. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി വാ​ട്ട്സ്ആ​പ്പ് വ​ഴി​യും ഇ-​മെ​യി​ൽ വ​ഴി​യും മെ​ന്‍റ​ർ​മാ​രെ ഫോ​ണ്‍ മു​ഖാ​ന്തി​ര​വും ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ഫോ​ണ്‍ ന​ന്പ​രു​ക​ൾ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വ​ഴി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു കൈ​മാ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ജ​നാ​ർ​ദ​ന​ൻ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ബി​ന്ദു, ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ബി.​ബി​നോ​യി, ഡ​യ​റ്റ് ല​ക്ച​റ​ർ ഷാ​മോ​ൻ ലൂ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!