ChuttuvattomThodupuzha

12-ാം ശമ്പള കമ്മിഷനെ അടിന്തരമായി നിയമിക്കണം;കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ

തൊടുപുഴ: ജൂലായ് ഒന്നിന് ശമ്പള പരിഷ്കരണം കുടിശികയാകുന്ന സാഹചര്യത്തിൽ 12-ാം ശമ്പള കമ്മിഷനെ അടിന്തരമായി നിയമിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ശമ്പള പരിഷ്‌കരണം തിരക്കിട്ടു നടത്തിയതിനാൽ ജീവനക്കാർക്ക് നഷ്ടം നേരിട്ടിരുന്നു. 10-ാം ശമ്പളപരിഷ്കരണം നടത്താൻ ഉമ്മൻ ചാണ്ടി സർക്കാർ ഒരു വർഷം മുമ്പേ കമ്മീഷനെ നിയമിച്ച നടപടി സർക്കാർ മാതൃകയാക്കണം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ഇന്നേ വരെ നൽകിയിട്ടില്ല.

ലീവ് സറണ്ടർ മരവിപ്പിച്ചിരിക്കുന്നു. ക്ഷാമബത്ത ആറ് ഗഡു കുടിശികയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ സസ്‌പെന്റ് ചെയ്തും സ്ഥലം മാറ്റിയും പീഡിപ്പിക്കുന്ന ഫാസിസ്റ്റ് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിഷേധ സൂചകമായി 31ന് കളക്ട്രേറ്റിന് മുമ്പിൽ ധർണ നടത്തും. യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി കെ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. അനിൽ, രാജേഷ് ബേബി, സിയാദ് പത്തിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!