Thodupuzha

കെ-റെയിലിനെതിരായ പ്രതിഷേധ ആല്‍ബത്തില്‍ ഗായകനായി പി.ജെ.ജോസഫി‍െന്‍റ മകന്‍ അപു ജോണ്‍ ജോസഫ്

തൊടുപുഴ: കെ-റെയിലിനെതിരായ പ്രതിഷേധ ആല്‍ബത്തില്‍ ഗായകനായി മുന്‍ മന്ത്രിയും തൊടുപുഴ എം.എല്‍.എയുമായ പി.ജെ.ജോസഫി‍െന്‍റ മകന്‍ അപു ജോണ്‍ ജോസഫ്. കേരള ഐ.ടി പ്രഫഷനല്‍ കോണ്‍ഗ്രസാണ് ‘കാലന്‍ റെയില്‍’ വിഡിയോ ആല്‍ബം പുറത്തിറക്കിയത്.

 

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തി‍െന്‍റ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ ആല്‍ബത്തി‍െന്‍റ രചനയും സംഗീതവും ജെയ്സ് ജോണ്‍ വെട്ടിയാറാണ്.

 

അപുവിനൊപ്പം ജെയ്സും പാടുന്നുണ്ട്. കെ-റെയിലിനെതിരെ നാടൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആല്‍ബം പുറത്തിറക്കിയതെന്ന് അപു പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം പൊതുവേദികളില്‍ പാടുന്ന പി.ജെ. ജോസഫി‍െന്‍റ പാത പിന്തുടര്‍ന്ന് മകന്‍ അപുവും ഇതിനകം ഒട്ടേറെ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!