വാക്സിൻ ക്ഷാമം :കൗണ്‍സിലർമാർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-10-8.jpeg?resize=702%2C437&ssl=1?v=1638210123)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരസഭയിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൗണ്‍സിലർമാർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെയും വൈസ് ചെയർമാൻ ജെസി ജോണിയുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തുടർന്ന് കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാക്കാൻ തീരുമാനമായി. നഗരസഭയിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ചെയർമാനും സംഘവും ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിയിലും പാറക്കടവ് പ്രഥമികാരോഗ്യ കേന്ദ്രത്തിലുമാണ് നഗരസഭയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ സൗകര്യമുള്ളത്.
ഇവിടങ്ങളിൽ ഒരു ദിവസം 100 വീതം വാക്സിൻ മാത്രമാണ് നൽകുന്നത്. ഇത് പര്യാപ്തമല്ല എന്ന് ചെയർമാൻ സുപ്രണ്ടിനെ അറിയിച്ചു. ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പിരിഞ്ഞ് പോകില്ലെന്ന് കൗണ്‍സിലർമാർ നിലപാടെടുത്തു. തുടർന്ന് 250 വാക്സിൻ വീതം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)