ChuttuvattomThodupuzha

നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കുന്നു

തൊടുപുഴ : നഗരസഭ പരിധിയില്‍ രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരേയും, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നവരെയും കണ്ടെത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കുന്നു. നഗരസഭാ പരിധിയിലെ കാരൂപ്പാറയില്‍ പലഭാഗങ്ങളിലായി രാത്രിസമയത്ത് മാലിന്യം നിക്ഷേപിച്ചത് ഇടവെട്ടി സ്വദേശി ഷാജി മുഹമ്മദാണെന്ന് കണ്ടെത്തിയിരുന്നു. ഷാജി മുഹമ്മദില്‍ നിന്നും നഗരസഭ പിഴ ഈടാക്കുകയും ചെയ്തു.

നഗരസഭ പരിധിയിലെ ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിയതിന് മുതലക്കോടം മാവിന്‍ചുവട്, കുമ്പം കല്ല് എന്നിവടങ്ങളിലെ മത്സ്യ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി പിഴ ചുമത്തി. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ വൃത്തിഹീനമായ അവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ത്തിക, ബിസ്മി എന്നി ഭക്ഷണശാലകള്‍ അടപ്പിക്കുകയും ന്യൂനതകള്‍ പരിഹരിച്ചതിനു ശേഷം മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിനായി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും കാര്യക്ഷമമായ രീതിയില്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!