Thodupuzha
ഏലം ഗവേഷണ കേന്ദ്രം ക്വാളിറ്റി ലാബ് സജ്ജമായി
തൊടുപുഴ: മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച ക്വാളിറ്റി ഇവാല്യുവേഷൻ ലാബ് പ്രവർത്തനസജ്ജമായത് ഏലം മേഖലയിൽ ആശ്വാസകരമായ ഇടപെടലാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഒരു ദിവസം അന്പതോളം സാന്പിളുകൾ പരിശോധിക്കാനും ഉടൻതന്നെ ഫലം മനസിലാക്കുന്നതിനും അതുവഴി കീടനാശിനിയുടെ അളവ് കുറയ്ക്കുന്നതിനും ഗുണമേ·യുള്ള ഏലം ഉത്പാദിപ്പിക്കുന്നതിനും കഴിയുമെന്ന് എംപി കൂട്ടിച്ചേർത്തു.
സ്പൈസസ് ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ മൂന്നു കോടി മുടക്കി ജർമനിയിൽനിന്നു ഇറക്കുമതി ചെയ്ത ജിസിഎംഎസ് സംവിധാനമാണ് ഏലം ഗവേഷണ കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്.