ChuttuvattomThodupuzha
കുട്ടികളുമായി കൃഷി ഓഫീസര്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-00.39.46.jpeg?resize=780%2C470&ssl=1?v=1691134806)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പൈങ്കുളം: കുട്ടികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസര്‍ മുഖാമുഖം പരിപാടി നടത്തി. ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന്റെ മൂന്നാം പാഠമായ കേരളം മണ്ണും മഴയും മനുഷ്യനും എന്ന വിഷയത്തെ അധികരിച്ച് കാര്‍ഷിക മേഖലയില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന നൂതന കൃഷി രീതികളെക്കുറിച്ചാണ് പൈങ്കുളം സെന്റ് ജോസഫ് എല്‍.പി സ്കൂളിലെ കുട്ടികളുക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കുമാരമംഗലം കൃഷി ഓഫീസര്‍ പി.ഐ.റഷീദ മറുപടി നല്കി. സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ റെജി മാനുവല്‍, കൃഷി അസിസ്റ്റന്റ് വി.കെ. ജിന്‍സ്, ബിന്ദു ടീച്ചര്‍, ജിബി ജോളി, ഡയറ്റ് ഇടുക്കിയിലെ അധ്യാപക വിദ്യാര്‍ത്ഥികളായ കെ.എ.അബീന, അഞ്ജു മോള് തോമസ്, അഷ്ന ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)