ജൂനിയര്‍ ഹാന്റ്ബോള്‍ ന്യൂസ്റ്റാര്‍ , എംകെഎന്‍എം ചാംമ്പ്യന്മാര്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/IMG-20231228-WA0026.jpg?resize=780%2C470&ssl=1?v=1703818747)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കുമാരമംഗലം എംകെഎന്‍എം സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന അക്ഷയ കാറ്ററിംഗ് ട്രോഫി ജില്ലാ ജൂനിയര്‍ ഹാന്റ്ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബ്ലീറ്റസ് ക്ലബ് വെങ്ങല്ലൂരിനെ 5ന് എതിരെ 14 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ന്യൂസ്റ്റാര്‍ തൊടുപുഴയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് സെബാസ്ററ്യന് പൊട്ടന്കാടിനെ 1ന് എതിരെ 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എംകെഎന്‍എം ക്ലബ്ബും ജേതാക്കളായി ചാമ്പ്യന്‍ ഷിപ്പിലെ മികച്ച കായിക താരങ്ങളായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലന് ബേബിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനന്യ നായരെയും തെരഞ്ഞെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.എച്ച് പി.എല്‍ ചെയര്‍മാര്‍ ഷെമീര്‍ എം.ബി. ട്രോഫി വിതരണം ചെയ്തു. സംസ്ഥാന താരങ്ങളായ ഷൈന്‍.പി.ആര്, ആനന്ദ് .ടി ഒ.,ബോബണ്‍ ബാലകൃഷ്ണന്, മുഹമ്മദ് സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)