ChuttuvattomThodupuzha
ദേശസേവിനി വായനശാല-മണക്കാട് പ്ലാറ്റിനം ജൂബിലി ആഘോഷം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/library.jpg?resize=612%2C408&ssl=1?v=1704002889)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മണക്കാട്: മണക്കാട് ദേശസേവിനി വായനശാലയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ”പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം” വിവിധ പരിപാടികളോടെ ഞായറാഴ്ച് 2.30 ന് മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തില്‍ നടത്തും. സാംസ്കാരിക സമ്മേളനം, സംഗീതം, വയലിന്, നാടന്‍പാട്ട്, തിരുവാതിരകളി, തൊടുപുഴ സെവന് ബീറ്റ്സ് മ്യൂസിക്സ് -ന്റെ ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും.
സാംസ്കാരിക സമ്മേളനം തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സലര്‍ ബിന്ദു പത്മകുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു മുഖ്യപ്രഭാഷണവും, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഇ.ജി. സത്യന് സ്മരണികയുടെ പ്രകാശനവും, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന് ആയുഷ്കാല മെമ്പര്‍മാരെ ആദരിക്കുകയും ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)