ChuttuvattomThodupuzha
സര്‍വീസ് മുടക്കല്‍: സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി നല്കിയ പൊതുപ്രവര്ത്തകന് മര്‍ദനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/police.jpg?resize=612%2C405&ssl=1?v=1704199747)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പോത്താനിക്കാട്: സ്വകാര്യ ബസുകള്‍ വൈകുന്നേരങ്ങളില്‍ സര്‍വീസ് മുടക്കുന്നതിനെതിരെ പരാതി നല്കിയ പൊതുപ്രവര്ത്തകന് മര്‍ദനം. തൊടുപുഴ-ഏഴല്ലൂര്‍-പൈങ്ങോട്ടൂര്‍ വഴി മുള്ളരിങ്ങാടിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം 6.30ന് ശേഷം സര്‍വീസ് മുടക്കുന്നുവെന്ന് ആര്‍ടിഒയ്ക്ക് പരാതി നല്കിയ ഇടയ്ക്കാട്ടില്‍ ജയകുമാറി(46)നാണ് പൈങ്ങോട്ടൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. പരിക്കേറ്റ ജയകുമാറിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. സംഭവത്തില്‍ പോത്താനിക്കാട് പോലീസ് പൈങ്ങോട്ടൂര്‍ വീപ്പനാട്ട് ജോബിക്കെതിരേ കേസെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)