Local LiveMoolammattam
മൂലമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികാഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും 5ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/vocational-hs-moolamattom.jpg?resize=780%2C470&ssl=1?v=1704442349)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: പ്രവര്‍ത്തനം തുടങ്ങിയിട്ട് 65 വര്‍ഷം പൂര്‍ത്തിയായ മൂലമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ വാര്‍ഷികാഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച്ച 2.30 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവര്‍നങ്ങളുടെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ ജേക്കബ് നിര്‍വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)