എസ്എസ്എല്‍സി മോഡല്‍ പരീക്ഷ: പണപ്പിരിവ് അനുവദിക്കില്ലെന്ന് കെപിഎസ്ടിഎ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/kpsta.jpg?resize=225%2C224&ssl=1?v=1706074988)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണപ്പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് കെപിഎസ്ടിഎ ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു . സര്‍ക്കാരിന്റെ ആഡംബരവും ധൂര്‍ത്തും കൊണ്ട് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും അടിച്ചേല്‍പ്പിക്കുന്നത് സംഘടന ശക്തമായി ചെറുക്കും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഹയര്‍സെക്കന്ററി ഓണപ്പരീക്ഷ സ്കൂളുകള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പ്രിന്റ് ചെയ്താണ് നടത്തിയത്. അതിനു മുന്‍പു വരെ ഹയര്‍സെക്കന്ററി ടേം പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ വരെ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ഫീസു പിരിച്ചാല്‍ സംഘടന ശക്തമായി പ്രതിരോധിക്കും.യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡെയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം , സി.കെ മുഹമ്മദ് ഫൈസല്‍ , ബിജോയ് മാത്യു , പി.എം നാസര്‍ , ജോബിന് കളത്തിക്കാട്ടില്‍ , വി.കെ ആറ്റ്ലി , ഷിന്റോ ജോര്‍ജ് , കെ. സുരേഷ് കുമാര്‍ , സുനില്‍ റ്റി. തോമസ് ,സജി മാത്യു , ജോര്‍ജ് ജേക്കബ് , ടി. ശിവകുമാര്‍ , ജെ. ബാല്‍മണി , രാജിമോന് ഗോവിന്ദ് , ദീപു ജോസ് , രതീഷ് വി ആര് , സിനി ട്രീസ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)