ChuttuvattomThodupuzha
ആനുവല്‍ സ്പോര്‍ട്സ് മീറ്റ് ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/sports_20230518163956.jpg?resize=780%2C470&ssl=1?v=1706876906)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വഴിത്തല : ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ ആനുവല്‍ സ്പോര്‍ട്സ് മീറ്റ്- ഒളിമ്പ്യ- 2024 ശനിയാഴ്ച 9 മുതല്‍ വാഴക്കുളം ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യന്‍ ഹാന്‍ഡ് ബോള്‍ പ്ലേയറും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസറുമായ അഖില്‍ വിനായക് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ബേബി ജോസഫ് സിഎംഐ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോളേജ് മാനേജര്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ സിഎംഐ ആശംസ അര്‍പ്പിക്കും. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിജന് പോള്‍ സിഎംഐ കായികദിന സന്ദേശവും നല്‍കും. സ്പോര്‍ട്സ് കോഡിനേറ്റര്‍ ഷറഫുദ്ദീന് പി.ജെ അത്ലക്റ്റിക്സ് കോര്‍ഡിനേറ്റര്‍ ജോമോള്‍ ജോയ് എന്നിവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)