പോത്താനിക്കാട് പഞ്ചായത്തില്‍ ആരംഭിക്കുന്ന ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-15-at-4.25.35-PM.jpeg?resize=780%2C470&ssl=1?v=1710500424)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പോത്താനിക്കാട്: പഞ്ചായത്തില്‍ ആരംഭിക്കുന്ന ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. 13-ാം വാര്‍ഡില്‍ പഞ്ചായത്ത് പ്രഡിഡന്റ് ജോസ് വര്‍ഗീസ് സൗജന്യമായി നല്കുന്ന സ്ഥലത്താരംഭിക്കുക്കുന്ന കോര്‍ട്ടിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ് നിര്‍വഹിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍.എം ജോസഫ്, വൈസ് പ്രസിഡന്റ് ഫിജിന അലി, ബ്ലോക്ക് മെമ്പര്‍മാരായ സാലി ഐപ്, നിസാമോള്‍ ഇസ്മായില്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിനു മാത്യു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോളി സജി, വാര്‍ഡ് മെമ്പര്‍മാരായ സാബു മാധവന്, ആശ ജിമ്മി, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, കൃഷി ഓഫീസര്‍ സണ്ണി കെ.എസ്, ഷാജി സി ജോണ്‍, ജോയി ചെറുകാട്ട്, നിസ്സാര്‍ പാലക്കല്‍, അബ്ദുള്‍കരിം, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)