ChuttuvattomThodupuzha
യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും: അനില്‍ കൂവപ്ലാക്കല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/WhatsApp-Image-2024-04-27-at-10.05.05-PM.jpeg?resize=456%2C256&ssl=1?v=1714235742)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 2004 ആവര്‍ത്തിക്കുമെന്നും യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടുകള്‍ കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുമ്പോള്‍ മൃദു ഹിന്ദുത്വ നിലപാട് ഉയര്‍ത്തി അഴകുഴമ്പന്‍ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിന്റെ വിശ്വസ്തത വോട്ടര്‍മാരില്‍ സംശയമുളവാക്കിയതായും ബിജെപി ഗവണ്മെന്റിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തുമെന്നും ജോയ്സ് ജോര്‍ജിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)