ChuttuvattomThodupuzha
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയത്തേരിലേറി ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂള്‍
ആയവന : നൂറു ശതമാനം വിജയം ആവര്‍ത്തിച്ച് ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂള്‍. 2024 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി ഉപരിപഠനത്തിന് അര്‍ഹരായി. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. രണ്ടു വിദ്യാര്‍ത്ഥികള്‍ ഒന്‍പതു വിഷയങ്ങള്‍ക്കും മൂന്നു പേര് എട്ടു വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു